Thursday, October 17, 2019


             ഒടുക്കം  മാധ്യമം വാരിക

ഹിന്ദി കെ പീച്ചേ ക്യാഹെ ?

               .....................
         ശ്രീ .എം. ടി. വാസുദേവന്‍‌ നായരുടെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നവര്‍  സമ്മ
തിക്കാന്‍ ഇടയുള്ള ഒരു കാര്യമുണ്ട് . സദസ് എത്ര  ചെറുതാകട്ടെ വലുതാകട്ടെ . വിഷയം
ലഘുവാകട്ടെ ഗൌരവമുള്ളതാകട്ടെ  ആ വിഷയത്തോട് ബന്ധപ്പെട്ട് എന്തെങ്കിലും ഒരു അറിവ്, അല്ലെങ്കില്‍ അതിനു നേരെ വ്യത്യസ്തമായ ഒരു വീക്ഷണം അദ്ദേഹത്തിന്റെ  പ്രസംഗതിലുണ്ടാവും.അത് അത്ര  എടുത്തു പറയാനുണ്ടോ ? ഉണ്ട് . പ്രഗല്‍ഭരായ പല
പ്രാസംഗികരും ഘഡാഘടിക പ്രസംഗങ്ങള്‍ നടത്തും  സമകാലിക പ്രശ്നങ്ങള്‍ ഒക്കെയും സ്പര്‍ശിച്ചും  പരിഹാരങ്ങള്‍ നിര്‍ദേശിച്ചും തിന്മകളെ സകലതിനെയും 
പരിഹസിച്ചുമൊക്കെ കത്തിക്കയറും  പക്ഷെ പ്രസംഗ വിഷയത്തിലേക്ക് കാര്യമായ സംഭാവനകള്‍ ഒന്നുമുണ്ടാകില്ല . മറ്റുചിലര്‍ അവര്‍ക്ക് വ്യക്തിപരമായി പറയാനുള്ള മറുപടിയും നിലപാടുകളും അവിടെ പ്രഖ്യാപിക്കും , കാറുകൂലിയും പ്രസംഗ ഫീസുമൊക്കെ വാങ്ങും  പ്രസംഗ വിഷയം മാത്രം കന്യകാത്വം നഷ്ടപ്പെടാതെ  വേദിയില്‍
ശേഷിക്കും . ഇവിടെ ചോദ്യം വരാം . അറിവ് പകരാന്‍ കഴിവുള്ളവര്‍ മാത്രം പ്രസംഗിക്കാന്‍ പോയാല്‍ മതിയോ ?പോര , അങ്ങിനെ പോകാന്‍ നിര്‍ബന്ധിതരായവരാണ്
മന്ത്രിമാര്‍ . ദിവസവും നിരവധി   വേദികളില്‍  പ്രസംഗിച്ചേ  മതിയാകൂ . വിവരമുള്ളവര്‍ഇരിക്കുന്ന വേദികളില്‍ വിവരമില്ലാത്ത വിഷയങ്ങളെ അധികരിച്ച്
 വിവരമുണ്ടെന്നു നടിച്ച് സംസാരിക്കുന്നത് അഗ്നി പരീക്ഷയാണ്. അവിടെ അവര്‍ ഒന്ന്  ചെയ്യും . വിഷയത്തെ ചുമ്മാതങ്ങു പുകഴുത്തും 
      കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്‌  കേന്ദ്രമന്ത്രി  അമിത് ഷാ നടത്തിയതുപോലെ!
ഹിന്ദി ദിനാചരണത്തിന് വന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയോ ? അദ്ദേഹം ഹിന്ദിയെ മുക്തകണ്ധം  പുകഴ്ത്തി . ഹിന്ദി രാഷ്ട്ര ഭാഷയാക്കാത്തതുമൂലമാണ്  പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുന്നതെന്ന് മാത്രമേ പറയാനുള്ളൂ .ബാക്കി രാജ്യത്തിന്റെപ്ര്ശ്നങ്ങല്‍ക്കൊക്കെ കാരണം  ഹിന്ദിയില്ലയ്മ്മ
ആണെന്ന് തോന്നും.   പ്രസംഗം  ശ്രവിച്ചിരുന്നെങ്കില്‍അതോടെ പ്രതിപക്ഷം  അതില്‍ രാഷ്ട്രീയം ദര്‍ശിച്ചു . പ്രതിഷേധിച്ചു . നല്ലൊരു ഭാഷയായ ഹിന്ദി കുറെ തെറി കേട്ടു ..
       ഭാഷാ പഠനത്തെ സ്പര്‍ശിക്കുമ്പോള്‍ സാക്ഷരത കടന്നു വരുന്നത് സ്വാഭാവികം.
സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒട്ടു മുക്കാലും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് .എന്ന് കരുതി ഏറ്റവും കൂടുതല്‍ നിരക്ഷരര്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നുപറഞ്ഞു ഹിന്ദിക്കാരെ പ്രകൊപിപ്പിക്കെണ്ടതില്ല  .
        മന്‍മോഹന്‍ സിംഗിന്റെകാലത്ത് . വന്ന ഒരു വിദേശ ഭരണാധികാരി. പരസ്യമായി  അത്ഭുതം കൂറുകയുണ്ടായി  ''ഇത്രയേറെ ഭാഷകള്‍ സംസാരിക്കുന്ന
 സംസ്കാരങ്ങള്‍ പുലര്‍ത്തുന്ന ,ഇത്രയേറെ പാര്‍ടികളെ ഒന്നിച്ചു നിങ്ങള്‍ എങ്ങിനെ ഭരണം സുഗമായി  കൊണ്ട് പോകുന്നു എന്റെ രാജ്യത്തു ഒരേ മതം
 ഒരേ ഭാഷ ഒരേ ഭക്ഷണരീതി , എന്നിട്ട് ഞങ്ങളെക്കൊണ്ട് പറ്റുന്നില്ല '' 
   അതെ , ഒരേ ഭാഷയും ജാതിയുമുള്ള നമ്മുടെ അയല്‍ രാജ്യങ്ങളിലോക്കെയും ജനാധിപത്യം കറിവേപ്പ് ഉണങ്ങുന്നതുപോലെ ഉണങ്ങിയിട്ടും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കുന്നത് നമ്മുടെ ബഹുസ്വരതയുടെ മെച്ചമാണ് .ഒരു പ്രാദേശികവികാരവും ഒരു പരിധിക്കപ്പുറം പിടിവിട്ടു പോയിട്ടില്ല ഇതുവരെയുമെന്ന് . രാജ്യാതിര്‍ത്തി മാറ്റി വരക്കുകയെന്ന അജണ്ട ഇല്ലാതവരൊക്കെ സമ്മതിമത്   ഇന്ത്യയുടെ ഫെഡരല്‍സംവിധാനമാണ് ഇന്ത്യയുടെ ബലം.
     അതുകൊണ്ട് സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ലാലും ശ്രീനിവാസനും പറയുമ്പോലെ നമുക്കും പറയാം ' ഓ , ഹിന്ദി പ്രശ്നമല്ല ..അല്ല  പ്രശ്നമാണ് ...അതെ പ്രശ്നമാണ് '

ഒടുക്കം --മാധ്യമം

................

           ഒരു അസത്യത്തിന്റെ കാതല്‍ അത് പറയാന്‍ ഉപയോഗിക്കുന്ന ഒരുകൂട്ടം
വാക്കുകളില്‍ ആകണമെന്നില്ല .ചിലപ്പോള്‍ അത് കേവലം ഒരു  മൌനമാകാം ,അല്ലെങ്കില്‍
ഒരുകൂട്ടം ജടിലപദങ്ങളാകാം  അതുമല്ലെങ്കില്‍ പ്രഥമദൃഷ്ട്യാ  അത് സത്യദര്‍ശനമെന്ന് തോന്നിപ്പിക്കുംവിധം  തെറ്റായി പ്രദര്‍ശിപ്പിക്കുന്ന അര്‍ത്ഥവ്യാപ്തിയിലാകാം എന്തായാലും
നേരായി പറയുന്ന ഒരു അസത്യതെക്കാള്‍  പലമടങ്ങ്‌ നീചവും അധമവുമാണ്  മേല്‍ സൂചിപ്പിച്ചവിധത്തിലുള്ള  വളച്ചുകെട്ടിയ നുണകള്‍
          ഏറക്കുറെ ഈ അര്‍ഥം വരുന്ന നുണയെക്കുരിച്ചുള്ള ജോണ്‍ റസ്കിന്റെ
നിര്‍വചനം  മഹാത്മജി തന്റെ വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തിന്റെ ചുവരില്‍
തനിക്കു എപ്പോഴും കാണത്തക്കവിധം എഴുതി തൂക്കിയിരുന്നതായി പറയപ്പെടുന്നു .
    ആ ചുവരെഴുത്തിനു  ഇപ്പോള്‍ പ്രസക്തി കൈവരുന്നത്   ഭരണകൂടങ്ങള്‍
രാജ്യാഭിവൃത്തിക്ക്  എന്നപേരില്‍  നിര്‍മ്മിക്കുന്ന 'ടാഗ് ലൈനുകളും ' ഭരണകര്‍ ത്താക്കള്‍ക്ക് രാജ്യം നല്‍കുന്ന അപരനാമങ്ങളും ആ നിര്‍വചനത്തെ വീണ്ടും നിനവില്‍
വരുത്തുന്നു  എന്നതുകൊണ്ടാണ് . 'ഗരീബി ഹടാവോ ' അടിയന്തിരാവസ്ഥക്കാലത്തെ 'നാവടക്കൂ
പണിയെടുക്കൂ ' സമീപകാലത്തെ 'എല്‍.ഡി. എഫ് വരും എല്ലാം ശരുയാകും ' എന്നീ
പദനിര്‍മ്മിതികളുടെ അന്തസാരശൂന്യത ബോധ്യപ്പെടുത്താന്‍ വിശകലനങ്ങള്‍ ആവശ്യമില്ല
          ഇതുപോലെതന്നെ  രാഷ്ട്ര പിതാവ് , രാഷ്ട്ര ശില്പി , ഉരുക്ക് മനുഷ്യന്‍
തുടങ്ങിയ പ്രയോഗങ്ങള്‍  ചരിത്ര പശ്ചാത്തലത്തില്‍ നമുക്ക് അഭിമാനം തരുന്നവതന്നേയു മാണ്
എന്നാല്‍ 'അവരെന്നെ മഹാത്മാ എന്നുവിളി ക്കുന്നു എന്നാല്‍ എന്റെ വാക്കുകള്‍ക്കു
തുപ്പുകാരന്റെ വാക്കുകളുടെ വിലപോലും തരുന്നില്ലെന്ന്  മഹാത്മജി ഖേദിക്കുകയുണ്ടായി .
        കഴിഞ്ഞ വാരം അമേരിക്കന്‍ പ്രസിഡണ്ട്‌  ട്രമ്പ്‌  നമ്മുടെ പ്രധാനമന്ത്രിയെ വാക്കുകളുടെ ബഹുനില അമിട്ടുകള്‍ക്ക് തീ കൊളുത്തിക്കൊണ്ട്  പുകഴ്തുകയുണ്ടായി. . അതിന്റെ കലാശത്തില്‍ മോദിജി ഇന്ത്യയുടെ രാഷ്ട്രപിതാവാണന്നും  ബാക്കി പിന്നെയാകാമെന്നും
എന്നമട്ടിലാണ് പറഞ്ഞു  ട്രമ്പച്ചന്‍ നിര്‍ത്തിയത്.
    ഇതിനെ പരാമര്‍ശിച്ചു ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ഗാന്ധി ആര്‍ക്കും ആരെയും എങ്ങിനെ വേണമെങ്കിലും കാണാനും ഗാന്ധിയെ വിസ്മരിച്ചു  ഗോട്സയെ ആരാധിക്കാനും പോലും സ്വാതന്ത്രമുടെന്നു പറഞ്ഞു. ഒപ്പം ഇന്ന് രാജ്യം മഹാത്മജിയുടെ നൂറ്റി അന്‍പതാം
ജന്മവാര്‍ഷികം ആഘോഷിക്കുന്നത് വെറും പ്രതീകാത്മികം മാത്രമാണെന്നും ഖേദിച്ചു
.  രാഷ്ട്ര പിതാവ്, . ജന്മവാര്‍ഷികം, തുടങ്ങിയ പദപ്രയോഗങ്ങളില്‍  കടന്നു കൂടുന്ന അസത്യങ്ങളെ ചൂണ്ടിക്കാട്ടുവാന്‍  കൈചൂണ്ടിയായി മഹാത്മജി  ചുവരില്‍ തൂക്കിയ വരികള്‍ ഇന്നും  വര്‍ത്തിക്കുന്നു .
    ഗാന്ധിജി 'ഹരിജന്‍' എന്ന വാക്ക് ഇന്ത്യയിലെ അയിത്തജാതിക്കാരെ പരാമര്‍ശിക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ ആ വാക്കിനെമാത്രമല്ല  ഹരിജനങ്ങളെ തന്നെ തന്റെ സ്വന്തം ആശ്രമത്തില്‍
 പാര്‍പ്പിച്ചു ,അതില്‍ അതൃപ്തി പ്രകടിപ്പിച്ച സ്വന്തം സഹോദരിയെ പോലും പുറത്താക്കി ,വധൂവരന്മാരില്‍ ഒരാളെങ്കിലും ഹരിജനങ്ങളില്‍ പെട്ടവരുന്ടെങ്കില്‍ മാത്രം
തന്റെ  ആശ്രമം വിവാഹങ്ങള്‍ക്ക് അനുവദിച്ചു. അങ്ങിനെ സത്യം പറയാനുല്ലതല്ല പ്രവൃത്തിച്ചു കാട്ടാനുള്ളതാണെന്ന് ബോധ്യപ്പെടുത്തി
       ഇത്തരുണത്തില്‍ നോട്ടു നിരോധനം എന്ന പേരില്‍ പ്രചരിച്ച  സത്യമെന്നു തോന്നുന്ന അസത്യത്തെ  ഒരു ബി.ജെ.പി. എം. എല്‍. എ . തന്നെയാണ് എടുത്തു
പുറത്തിട്ടത്. രാജസ്ഥാനിലെ കോട്ട  മണ്ഡലത്തിലെ ഭാവനിസിംഗ് രാജാവത്താണ് വീഡിയോയില്‍ വന്നു  പറഞ്ഞത്  നോട്ടു നിരോധനതെക്കുറിച്ചു  അദാനി, അംബാനി
തുടങ്ങിയ അതിസമ്പന്നര്‍ക്ക്  നേരത്തെ വിവരം കിട്ടിയിരുന്നെന്നും  അവര്‍ കള്ളപ്പണം വേണ്ടപോലെ വെളുപ്പിചിരുന്നെന്നും . എങ്കില്‍ സേവാഗ്രാം  ആശ്രമത്തിന്റെ ചുവരില്‍ ഗാന്ധിജി തൂക്കിയ ആ നുണയുടെ യഥാര്‍ത്ഥത്തില്‍  പി.എം.ഒ യില്‍ തൂക്കേണ്ടത്
അതോ ട്രാമ്പ് പറഞ്ഞെന്നു പറഞ്ഞ   'രാഷ്ട്രപിതാവെ'ന്ന ബോര്‍ഡോ?